2 എൻ.എം സെമി കണ്ടക്ടർ ഡിസൈനുമായി ക്വാൽകോം

ബംഗളൂരു: ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയിൽ നിർണായക നാഴികക്കല്ലായി ക്വാൽകോം ടെക്നോളജീസ് ഇൻക് 2 എൻ.എം സെമികണ്ടക്ടർ ഡിസൈൻ ടേപ്പ്ഔട്ട് പ്രഖ്യാപിച്ചു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എൻജിനിയറിംഗ് വികസന കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഭാവി സെമികണ്ടക്ടർ സാങ്കേതികവിദ്യകളുടെ രൂപകല്പനയിൽ ഇന്ത്യ കേന്ദ്രസ്ഥാനത്താണെന്നും ആഗോളതലത്തിൽ മത്സരക്ഷമതയുള്ള വ്യവസായം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടിന് ഇത് കരുത്തേകുമെന്നും ക്വാൽകോം ബംഗളൂരു ഓഫീസ് സന്ദർശിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Source link



