test del 3

1996ലെ ചരിത്ര തീരുമാനം, മോഹൻലാലിന്റെ അച്ഛനും പങ്ക്; ‘ചീത്ത പണം വേണ്ട’: ആന്റണിയുടെ ചാരായ നിരോധനത്തിന് 30 വർഷം


കോട്ടയം∙ സംസ്ഥാനത്ത് ചാരായ നിരോധനം ഏർപ്പെടുത്തിയിട്ട് ബുധനാഴ്ച 30 വർഷം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ, 1996 ഏപ്രിൽ ഒന്നിന് ആയിരുന്നു ചാരായ നിരോധനം നടപ്പിലാക്കിയത്. 5,600 ചാരായഷാപ്പുകളാണ് അടച്ചുപൂട്ടിയത്. താൻ മുഖ്യമന്ത്രിയായിരുന്ന സർക്കാർ കേരള സമൂഹത്തോടു ചെയ്ത ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണു ചാരായ നിരോധനമെന്നാണ് ആന്റണിയുടെ നിലപാട്. രാവിലെ സന്തോഷവും സ്നേഹവും കുടുംബങ്ങളിൽ പങ്കുവച്ചു പോയശേഷം വൈകിട്ടു വീര്യമുള്ള ചാരായം കഴിച്ചു ഭ്രാന്തന്മാരെപോലെ ‌പെരുമാറി കുടുംബങ്ങളിലെ സമാധാനം നശിപ്പിക്കുന്ന രീതിയാണു ചാരായ നിരോധനത്തോടെ ഇല്ലാതായതെന്നും അദ്ദേഹം പറയും. 1996 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രഖ്യാപിച്ചത് അവർ അധികാരത്തിൽ വന്നാൽ ചാരായ നിരോധനം പിൻവലിക്കുമെന്നായിരുന്നു. എന്നാൽ അന്നു വന്ന നായനാർ സർക്കാരോ പിന്നീടു വിഎസ്, പിണറായി സർക്കാരുകളോ അതിനു തുനിഞ്ഞില്ല. ചാരായ നിരോധനം ഏർപ്പെടുത്തി സ്ത്രീകളുടെയാകെ വോട്ട് കിട്ടുമെന്ന വിശ്വാസത്തിലാണ് 1996ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടതെങ്കിലും മുന്നണിയെ കാത്തിരുന്നത് വൻ പരാജയമായിരുന്നു.1995ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ എ.കെ.ആന്റണിയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സമ്പൂർണ മദ്യ വിമുക്ത കേരളമെന്ന് അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന പന്തളം സുധാകരൻ മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘ഒരുപാട് സീനിയേഴ്സ് ആഗ്രഹിച്ചിരുന്ന, എന്നാൽ പ്രായത്തിൽ ജൂനിയറായ എന്നെ, എക്സൈസ് പോലൊരു വകുപ്പ് ഏൽപ്പിച്ചപ്പോൾ ഞാൻ പരിഭ്രമിച്ചിരുന്നു. എനിക്ക് മുൻപുള്ളവർ ഒരുപാട് അഴിമതി ആരോപണങ്ങൾ നേരിട്ട വകുപ്പാണത്. അഴിമതി നടത്തുന്നവർക്ക് എക്സൈസ് വകുപ്പ് ഒരു കടലാണ്. എക്സൈസ് വകുപ്പ് ഏൽപ്പിക്കുന്ന വിവരം ഉമ്മൻ ചാണ്ടിയാണ് എന്നെ വിളിച്ചറിയിച്ചത്. ആദ്യം ഞാൻ വിശ്വസിച്ചില്ല. വകുപ്പ് ഏറ്റെടുത്തശേഷം മദ്യവിപത്തിൽനിന്ന് കേരളത്തെ രക്ഷിക്കണമെന്നും അതുമായി മുന്നോട്ടുപോകണമെന്നും ആണ് എ.കെ. ആന്റണി എന്നോടു പറഞ്ഞത്. ഒന്നും ആരോടും പറഞ്ഞില്ല


Source link

Back to top button