Site icon onlinekeralanews.com

ക്ലാസൻ ഔട്ടോ നോട്ട് ഔട്ടോ? ഫിൽ സോൾട്ടിന്റെ ക്യാച്ചിൽ വിവാദം, ആംഗിളുകള്‍ പരിശോധിച്ചില്ലെന്നും പരാതി- വിഡിയോ


ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ സൺറൈസേഴ്സ് ഹൈദരാബാദ്– റോയല്‍ ചാലഞ്ചേഴ്സ് ബെംഗളുരു പോരാട്ടത്തിനിടെ ക്യാച്ചിനെച്ചൊല്ലി വിവാദം. മത്സരത്തിൽ സൺറൈസേഴ്സ് ബാറ്റിങ്ങിനിടെ ഹെന്‍റിച് ക്ലാസനെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽനിന്ന് ആർസിബി താരം ഫിൽ സോൾട്ട് എടുത്ത ക്യാച്ചിനെച്ചൊല്ലിയാണ് വിവാദം കടുക്കുന്നത്. മത്സരത്തിലാകെ ഫിൽ സോൾട്ട് മൂന്നു ക്യാച്ചുകളാണ് എടുത്തത്. ഹെൻ‍റിച് ക്ലാസന്റെ ഷോട്ട് ലെഗ് സൈഡിലേക്ക് ബൗണ്ടറി ലക്ഷ്യമാക്കി ഉയർന്നെങ്കിലും തകർപ്പനൊരു ഡൈവിലൂടെ സോൾട്ട് പന്ത് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് സോൾട്ടിന്റെ ശരീരത്തിന്റെ പിൻഭാഗം ബൗണ്ടറി റോപ്പിൽ തട്ടിയിരുന്നെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ 38 പന്തുകൾ നേരിട്ട താരം 80 റൺസെടുത്തു ടോപ് സ്കോററായി. ഇഷാൻ കിഷനെയും ഗംഭീരമായൊരു ക്യാച്ചിലൂടെ സോൾട്ടാണു പുറത്താക്കിയത്. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ വിജയത്തിലെത്തി. സൂപ്പർ താരം വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും അർധ സെഞ്ചറി നേടി. 38 പന്തുകൾ നേരിട്ട കോലി അഞ്ച് വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 69 റൺസുമായി പുറത്താകാതെനിന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസെടുത്തു പുറത്തായി.


Source link
Exit mobile version