CINEMA
’19 വർഷത്തെ കടുത്ത ഈഗോ’; ഐശ്വര്യ റായിയുമൊത്തുള്ള ജീവിതത്തിൽ സംഭവിക്കുന്നതിനെക്കുറിച്ച് അഭിഷേക് ബച്ചൻ

ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇരുവരും അകൽച്ചയിലാണെന്നും വേർപിരിയാനൊരുങ്ങുകയാണെന്നുമുള്ള വാർത്തകളും ഏറെ നാളായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ചും മകളെ വളർത്തുന്നതിനെക്കുറിച്ചു ഒരഭിമുഖത്തിൽ മനസ് തുറന്നിരിക്കുയാണ് അഭിഷേക് ബച്ചൻ. എന്റെ മാതാപിതാക്കൾ വിവാഹിതരായ സമയത്ത് അമ്മയായിരുന്നു അച്ഛനേക്കാൾ വലിയ താരം. അതിനാൽതന്നെ ആരാണ് കൂടുതൽ സക്സസ്ഫുൾ എന്നത് കാര്യമാക്കേണ്ടതില്ല. പങ്കാളിത്തമാണ് എല്ലാം. കരിയറിന്റെ തുടക്കകാലം മുതൽ ഐശ്വര്യയെ അറിയാം. എന്റെ രണ്ടാമത്തെ സിനിമ അവരോടൊപ്പമായിരുന്നു. ഏറ്റവും കൂടുതൽ ഒപ്പമഭിനയിച്ച നടിയും ഐശ്വര്യയാണ്. അന്ന് നമ്മൾ പ്രണയത്തിലായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു. നമ്മളെപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നു.
Source link


