Site icon onlinekeralanews.com

ചെപ്പോക്കിൽ തലങ്ങും വിലങ്ങും സഞ്ജുവിന്റെ സിക്സറടി, ഡഗൗട്ടിൽ വീണ പന്തെറിഞ്ഞ് കൊടുത്ത് ധോണി; ‘ചേട്ടൻ’ ഇനി സിഎസ്കെ കീപ്പർ– വിഡിയോ


ചെെന്നൈ ∙ എം.എസ്.ധോണി ഐപിഎലിലെ ആദ്യ രണ്ടാഴ്ച കളിക്കില്ലെന്നു വ്യക്തമായതോടെ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി. ഓപ്പണറായി സഞ്ജു കളിക്കുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിക്കറ്റ് കീപ്പർ ആരെന്നതിൽ സസ്പെൻസ് തുടരുകയായിരുന്നു. ഇതിനിടെയാണ് ഐപിഎൽ ഉദ്ഘാടനദിവസം രാവിലെ തന്നെ ചെന്നൈയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. പേശിവലിവിനെ തുടർന്ന് ബുദ്ധുമുട്ടുന്നതിനാൽ ഐപിഎലിലെ ആദ്യഘട്ട മത്സരങ്ങളിൽ ധോണി കളിക്കില്ലെന്നായിരുന്നു സിഎസ്‌കെയുടെ അറിയിപ്പ്. ഇതോടെ സഞ്ജു വിക്കറ്റ് കീപ്പറാകുമെന്ന കാര്യത്തിലും സ്ഥിരീകരണമായി. ധോണി തിരിച്ചെത്തിയാലും വിക്കറ്റിനു പിന്നിൽ സഞ്ജു തന്നെ തുടരാനാണ് സാധ്യത. പരിശീലനത്തിന്റെ ഭാഗമായി ഇരു ടീമുകളായി തിരിഞ്ഞു ചെന്നൈ താരങ്ങൾ നടത്തിയ മത്സരത്തിലും ധോണിയും സഞ്ജും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും എതിർ ടീമുകളിലാണ് കളിച്ചത്. ഇതിന്റെ വിഡിയോ സിഎസ്കെ, ഔദ്യോഗിക പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്തത് ധോണി ഉൾപ്പെടുന്ന ടീമാണ്. ശിവം ദുബെ, സർഫ്രാസ് ഖാൻ തുടങ്ങിയവരും ഈ ടീമിലായിരുന്നു.


Source link
Exit mobile version