Site icon onlinekeralanews.com

‘തല’യില്ലാതെ ചെന്നൈ: ഐപിഎലിൽ ആദ്യ രണ്ടാഴ്ച ധോണി കളിക്കില്ല; നിർണായക വിവരം പങ്കുവച്ച് സിഎസ്കെ


ചെന്നൈ ∙ ഐപിഎൽ 19–ാം സീസണിന്റെ ആദ്യ മത്സരത്തിനു മുൻപു തന്നെ ആരാധകർക്കൊരു നിരാശ വാർത്ത. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണിക്ക് പരുക്കേറ്റതായി ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. പേശിവലിവ് കാരണം എഐപിഎല്ലിലെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങൾ ധോണി കളിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ‘‘എം.എസ്.ധോണി നിലവിൽ പേശിവലിവിൽനിന്നു മുക്തനായി വരുന്നതേയുള്ളൂ. ഇതിന്റെ ഫലമായി, ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗം സുഖം പ്രാപിക്കട്ടെ, തല! ’’– ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.


Source link
Exit mobile version