Site icon onlinekeralanews.com

ഐപിഎൽ കളത്തിൽ 3 താരങ്ങൾ മാത്രം; പക്ഷേ പിന്നണിയിലുണ്ട് ഈ മലയാളികൾ: അവർ ഇവരൊക്കെയാണ്..


ഐപിഎലിൽ ഇത്തവണ കേരളത്തിൽനിന്നുള്ള 3 താരങ്ങൾക്കു മാത്രമാണ് ഇടം ലഭിച്ചത്. സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയപ്പോൾ ചൈനാമൻ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ മിനി ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പഞ്ചാബ് കിങ്സിനൊപ്പമുള്ള വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് മറ്റൊരു മലയാളി.പിന്നണിയിൽ മലയാളികൾ കളത്തിനകത്ത് കേരള താരങ്ങളുടെ എണ്ണം കുറവാണെങ്കിലും ടീമുകളുടെ അണിയറയിൽ മലയാളികളുടെ സാന്നിധ്യമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലെയർ സ്കൗട്ടിങ് ടീമംഗമായി മുൻ കേരള, ഐപിഎൽ താരം പി.പ്രശാന്തുണ്ട്. കൊൽക്കത്തയുടെ കോച്ച് മറുനാടൻ മലയാളി അഭിഷേക് നായരാണ്. ഇതിനു പുറമേ നെറ്റ് ബോളർമാരായും റിസർവ് താരങ്ങളായും മലയാളികളുണ്ട്. മുൻ ഐപിഎൽ താരവും കേരള ടീമംഗവുമായ പേസർ കെ.എം.ആസിഫ് ഇത്തവണ കൊൽക്കത്ത ടീമിന്റെ റിസർവ് ബോളറാണ്.എറണാകുളം സ്വദേശിയായ ഗബ്രിയേൽ ബെൻ, 2020 മുതൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ത്രോഡൗൺ സ്പെഷലിസ്റ്റാണ് സ്പോർട്സ് മസ്യു (മസാജ് സ്പെഷലിസ്റ്റ്) ആയ തിരുവനന്തപുരം സ്വദേശി ജോസ് വൈദ്യർ 5 വർഷമായി സൺറൈഴ്സ് ടീമിന്റെ ഭാഗമാണ്.


Source link
Exit mobile version