LATEST
18 കാരിയും സുഹൃത്തും എം.ഡി.എം.എയുമായി പിടിയിൽ

കോതമംഗലം: എൻജിനിയറിംഗ് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയ്ക്കിറങ്ങിയ യുവതിയും സുഹൃത്തും കോതമംഗലത്ത് എക്സൈസിന്റെപിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ ഒറ്റപ്ലാക്കൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ അനന്തു പ്രസാദ് ( 24) എന്നിവരാണ് 37 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി ബംഗളൂരുവിൽ നിന്നു കൊണ്ടുവന്നതാണ് എം.ഡി.എം.എ.ഒരു യുവതിയുടെ നേതൃത്വത്തിലുള്ള സംഘം കോളേജ് വിദ്യാർത്ഥികൾക്ക് രാസലഹരി എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് റേഞ്ച് ഇൻസ്പെക്ടർ എ.പി. പ്രമോദ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link



