Site icon onlinekeralanews.com

പോക്സോ കേസ് പ്രതിയായ ഇന്ത്യൻ താരത്തെ കളിപ്പിക്കില്ലെന്ന് ആർസിബി, കരാർ ഉള്ളതിനാൽ മറ്റൊരാളെ എടുക്കാനും പറ്റില്ല


ബെംഗളൂരു∙ പോക്സോ കേസിൽ പ്രതിയായ യുവ പേസർ യാഷ് ദയാൽ ഈ സീസണിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. താരവുമായി കരാർ ഉണ്ടെങ്കിലും കളിക്കാൻ ഇറക്കില്ലെന്ന് ആർസിബി ഡയറക്ടർ മൊ ബൊബത്ത് ആണ് സ്ഥിരീകരിച്ചത്. ഐപിഎൽ താരലേലത്തിനു മുൻപ് ആർസിബി യാഷ് ദയാലിനെ ടീമിൽ‍ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ടീമിനു വലിയ സൈബർ ആക്രമണവും നേരിടേണ്ടിവന്നു.കഴിഞ്ഞ സീസണിൽ ആർസിബിക്കായി 13 വിക്കറ്റുകൾ വീഴ്ത്തിയ യാഷ് ദയാല്‍, ടീമിന്റെ കിരീട നേട്ടത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. യഷ് ദയാൽ കളിച്ചാലും ഇല്ലെങ്കിലും പകരക്കാരനായി മറ്റൊരു താരത്തെ ടീമിലെടുക്കാൻ ബെംഗളൂരുവിനു സാധിക്കില്ല. യഷ് ദയാലുമായുള്ള കരാർ റദ്ദാക്കാത്തതിനാലാണ് ഇത്. ഭുവനേശ്വര്‍ കുമാർ, ജോഷ് ഹെയ്സൽവുഡ്, നുവൻ തുഷാര, ജേക്കബ് ഡഫി, റസിക് സലാം, അഭിനന്ദന്‍ സിങ്, മങ്കേഷ് യാദവ്, റൊമാരിയോ ഷെഫേർ‍ഡ് എന്നിവരാണ് അടുത്ത സീസണിലേക്ക് ആർസിബി ടീമിലുള്ള ബോളർമാർ.എന്നാൽ രണ്ടാമത്തെ കേസിൽ താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജയ്പൂർ പോക്സോ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം നാലിന് യഷ് ദയാലും ഇൻഫ്ലുവൻസർ ശ്വേത പുന്ദിരും വിവാഹിതരായിരുന്നു. ഉത്തർപ്രദേശിലെ നോയ്ഡയിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.


Source link
Exit mobile version