Site icon onlinekeralanews.com

പ്രിയദർശൻ പറഞ്ഞ ആ ‘വില്ലൻ’ സ്റ്റുവർട്ട് ബിന്നി? വൻ ചർച്ചയായി ‘ധുരന്ധർ’ സംവിധായകന്റെ ക്രിക്കറ്റ് കരിയർ


മുംബൈ ∙ രാജ്യമാകെ ഇപ്പോൾ ‘ധുരന്ധർ’ തരംഗമാണ്. ബോളിവുഡ് ചിത്രമായ ‘ധുരന്ധർ 2’ ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഡിസംബറിൽ റിലീസ് ചെയ്ത് വൻ ഹിറ്റായ ധുരന്ധറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീര്‍ സിങ്ങാണ് നായകൻ. കേരളത്തിലും ചിത്രത്തിനു വൻ പ്രേക്ഷക സ്വീകരണമാണ് ലഭിക്കുന്നത്.അതേ, ക്രിക്കറ്റ് മോഹങ്ങൾ ഉപേക്ഷിച്ചാണ് ആദിത്യ സിനിമയിൽ ഭാഗ്യം പരീക്ഷിച്ചത്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഹിറ്റായ സിനിമകളൊന്നിന്റെ സംവിധായകനുമായി. മലയാളിയായ ഹിറ്റ് മേക്കർ പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള ആദിത്യ ധർ, ക്രിക്കറ്റ് ഉപേക്ഷിക്കാനുള്ളിന്റെ കാരണം പ്രിയദർശൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.∙ ക്രിക്കറ്റ് ടു സിനിമ എന്നാൽ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആദിത്യയെ തഴയുകായിരുന്നെന്നാണ് ആരോപണം.‘‘അദ്ദേഹം ഒരു ക്രിക്കറ്റ് താരമായിരുന്നു, എന്നാൽ ചില രാഷ്ട്രീയ സ്വാധീനം കാരണം അദ്ദേഹത്തിന് അണ്ടർ-19 ടീമിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല, അതിനാൽ അദ്ദേഹം പുറത്തായി. വീട്ടിലിരുന്ന് അദ്ദേഹം വളരെയധികം നിരാശനായിരുന്നു.’’– സംവിധായകൻ പ്രിയദർശൻ ഒരു അഭിമുഖത്തിൽ ഓർത്തെടുത്തു


Source link
Exit mobile version