Site icon onlinekeralanews.com

തട്ട്റോം, തൂക്ക്റോം: തമിഴ് പഞ്ച്‍ലൈനുമായി സഞ്ജു സാംസൺ, പന്തു കണ്ടാൽ അടിയെന്ന് ചെന്നൈ ആരാധകർക്ക് ഉറപ്പ്


ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിൽ അരങ്ങേറ്റ മത്സരം കളിക്കാനൊരുങ്ങുകയാണു മലയാളി താരം സഞ്ജു സാംസൺ. താരലേലത്തിനു മുന്നോടിയായി 18 കോടിയോളം രൂപ നൽകിയാണ് ചെന്നൈ രാജസ്ഥാനിൽനിന്ന് മലയാളി താരത്തെ വാങ്ങിയത്. മാർച്ച് 30ന് അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസാണു ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. പഴയ ടീമിനെതിരെ സഞ്ജു തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ചെന്നൈ ഫ്രാഞ്ചൈസി സംഘടിപ്പിച്ച ‘റോർ‍ 2026’ പരിപാടിയിൽ, ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത സഞ്ജു സാംസൺ, ശിവം ദുബെ, അണ്ടർ 19 ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരെ ഇതിഹാസ താരം എം.എസ്. ധോണി ആദരിച്ചു. തകർത്ത് കളിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത സഞ്ജുവിന്റെ ഫോം ചെന്നൈ സൂപ്പര്‍ കിങ്സിന് നിർണായകമാണ്. യുവതാരം ആയുഷ് മാത്രെയ്ക്കൊപ്പം സഞ്ജു ചെന്നൈ ബാറ്റിങ് ഓപ്പൺ ചെയ്യും. 


Source link
Exit mobile version