test del 5 copy of del 3

1700 അലർട്ട് സോണുകൾ, മിസൈൽ മുന്നറിയിപ്പ് സംവിധാനവും പരിഷ്കരിച്ചു; എഐയുമായി ഇസ്രയേൽ


ടെൽ അവീവ് ∙ ഇറാനുമായുള്ള യുദ്ധത്തിനിടെ, ഇസ്രയേൽ തങ്ങളുടെ മിസൈൽ മുന്നറിയിപ്പ് സംവിധാനം പരിഷ്കരിക്കാൻ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇറാനുമായി നടന്ന 12 ദിവസത്തെ സംഘർഷത്തിൽ, മിസൈലുകൾ വരുമ്പോൾ നഗരം മുഴുവൻ സൈറണുകൾ മുഴങ്ങുമായിരുന്നു. ജനങ്ങൾ ദിവസവും പലതവണ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ സംവിധാനം കൂടുതൽ കൃത്യവും പ്രാദേശികവുമായി മാറി.പ്രവർത്തനം എങ്ങനെ ? 2023 ഒക്ടോബർ 7ന് ശേഷം അറുപതിനായിരത്തിലധികം മിസൈലുകളും ഡ്രോണുകളും ഇസ്രയേലിനു നേരെ വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഓരോ വിക്ഷേപണത്തിന്റെയും പാത, സമയം, കാലാവസ്ഥ, റഡാർ വിവരങ്ങൾ എന്നിവ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. മനുഷ്യസാധ്യമായതിനേക്കാൾ വേഗത്തിൽ ദശലക്ഷക്കണക്കിനു വിവരങ്ങൾ കോർത്തിണക്കിയാണ് എഐ ഈ പ്രവചനം നടത്തുന്നത്.


Source link

Back to top button