test del 4 copy of del 3
16 അടി ഉയരത്തിലെത്തിയ മലവെള്ളം: വിവാദ ഫോൺ സംഭാഷണത്തിലൂടെ ദുരിതകാലം ഓർത്തെടുത്ത് ചാലക്കുടിക്കാർ

തൃശൂർ ∙ ‘വീതം’ വാങ്ങി പെരിങ്ങൽക്കുത്തിലേക്കു വെള്ളം മുഴുവൻ തുറന്നുവിട്ടതാണു 2018ൽ ചാലക്കുടിപ്പുഴയിൽ മഹാപ്രളയമുണ്ടാക്കിയതെന്ന മട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഫോൺ സംഭാഷണം പുറത്തുവന്നതോടെ ദുരിതകാലം വീണ്ടുമോർമിച്ചു ചാലക്കുടിക്കാർ. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പ്രളയദുരിതം നേരിട്ട മേഖലകളിലൊന്നു ചാലക്കുടിപ്പുഴയോരമായിരുന്നു. ആയിരണക്കിനു വീടുകൾക്കു ഭാഗികമായോ പൂർണമായോ നാശമുണ്ടായി. 16 അടി വരെ ഉയരത്തിലെത്തിയ മലവെള്ളം വീടുകളെ മുക്കി. പുഴയോരം തകർത്തെറിഞ്ഞു. കൃഷിയിടങ്ങൾ കടപുഴക്കി. ചാലക്കുടിച്ചന്തയിലും പരിസരത്തുമായി എഴുന്നൂറ്റൻപതോളം കടകൾ മുങ്ങിപ്പോയി. പതിനായിരങ്ങളുടെ ജീവിതം വഴിമുട്ടി. ആയിരങ്ങൾ കെട്ടിടങ്ങൾക്കു മുകളിൽ അഭയംതേടി.ചാലക്കുടിപ്പുഴ ഏറ്റവും വീതികുറഞ്ഞൊഴുകിയിരുന്ന ഇട്ട്യാനി വളവിൽ പ്രളയമൊഴുകിയതു 100 മീറ്ററോളം വീതിയിൽ. മേലൂരിലെ ശാന്തിപുരം, പൂലാനി, കൊമ്പൻപാറ, കുന്നപ്പിള്ളി, വെട്ടുകടവു മേഖലകളും വെള്ളത്തിലായി. ചാലക്കുടി താലൂക്ക് ആശുപത്രി 3 ദിവസം വെള്ളത്തിൽ മുങ്ങി. മുരിങ്ങൂർ മേൽപാലം വരെ വെള്ളത്തിലായി. പരിയാരം, കോടശേരി മേഖലകളിൽ നൂറുകണക്കിനാളുകളാണു വീടിന്റെ മേൽക്കൂരകളിലും മറ്റും കുടുങ്ങിയത്. ആയിരക്കണക്കിനു കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടമായി.
Source link


