മാസായി ഒറ്റക്കൊമ്പനിൽ ഇന്ദ്രജിത്ത്

സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്തിറങ്ങി. വലിയ മുതൽമുടക്കിൽ മാസ് ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഒറ്റക്കൊമ്പനിൽ അതിശക്തമായ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഒറ്റക്കൊമ്പന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത ഷെഡ്യൂളിൽ സുരേഷ് ഗോപിയോടൊപ്പം ഇന്ദ്രജിത്ത് പങ്കെടുക്കുന്നുണ്ട്.അഭിനയ ആണ് നായിക. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി , ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ അണിനിരക്കുന്നു.
രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം -ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, ആക്ഷൻ – കലൈകിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം – സാൻഡി, സൗണ്ട് ഡിസൈൻ – എം . ആർ രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശേരി,
ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
കോ പ്രൊഡ്യൂസേഴ് സ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പി.ആർ. ഒ – വാഴൂർ ജോസ്, ശബരി
Source link



