CINEMA
’15-ാം വയസിൽ എന്റെ ചിത്രം പോൺ സെെറ്റിൽ കണ്ടു’; സ്കൂളിൽ വച്ചുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ജാൻവി കപൂർ

15 വയസുള്ളപ്പോൾ ഒരു അശ്ലീല വെബ്സെെറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കാണാനിടയായെന്ന് വെളിപ്പെടുത്തി നടി ജാൻവി കപൂർ. ഇന്നും എഐ ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്നും ജാൻവി വ്യക്തമാക്കി. രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടെയാണ് മുൻപ് നേരിട്ട അനുഭവം താരം പങ്കുവച്ചത്. ‘അത് ഡീപ്ഫേക്ക് ആണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അതുപോലെയെന്തോ ആണ്. ഞങ്ങൾക്ക് സ്കൂളിൽ ഐടി ക്ലാസ് ഉണ്ടായിരുന്നു. ആ സമയത്ത് ആൺകുട്ടികൾ മോശം ഉള്ളടക്കങ്ങളുള്ള സെെറ്റുകളിൽ കയറാറുണ്ട്. അത്തരത്തിൽ ഒരു സെെറ്റിലാണ് എന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇത് സ്കൂളിൽ വച്ചായിരുന്നു നടന്നത്. അതൊരു വിചിത്രമായ അനുഭവമായിരുന്നു. സോഷ്യൽ മീഡിയയിലെ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്കായി നൽകേണ്ടിവരുന്ന വിലയാണെന്നും അക്കാലത്ത് ഞാൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
Source link


