test del 2
15 ഇന പദ്ധതി ഇറാൻ അംഗീകരിച്ചതായി ട്രംപ്, ‘10 കപ്പൽ നിറയെ എണ്ണ തന്നു, 20 കപ്പൽ കൂടി തരാമെന്ന് പറഞ്ഞു’

വാഷിങ്ടൺ: നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസ് മുന്നോട്ടുവെച്ച പതിനഞ്ചിന നിർദേശങ്ങളിൽ മിക്കവയും ഇറാൻ അംഗീകരിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വിഷയത്തിൽ പാകിസ്താനാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ ഏറെക്കുറെ അംഗീകരിച്ചതായി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് സൂചിപ്പിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ മറ്റ് ചില കാര്യങ്ങളിലും യുഎസ് സമ്മർദ്ദം ചെലുത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചർച്ചകൾ നേരിട്ടും പരോക്ഷമായും നടന്നതായി പ്രസിഡന്റ് പറഞ്ഞു. വളരെ നല്ല കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നും പ്രധാന വിഷയങ്ങളിൽ അർഥവത്തായ പുരോഗതിയുണ്ടെന്നും പ്രതിബദ്ധതയുടെ സൂചനയായി ഇറാൻ വലിയ അളവിൽ എണ്ണയും നൽകിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.”അവർ ഞങ്ങൾക്ക് 10 വലിയ കപ്പൽ നിറയെ എണ്ണ നൽകി,” ട്രംപ് പറഞ്ഞു, നേരത്തെ വമ്പൻ സമ്മാനം എന്ന് വിശേഷിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു ഇത്. ഇതിനുപുറമെ 20 എണ്ണക്കപ്പലുകൾ കൂടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ച മുതൽ ഇവ നീങ്ങാൻ തുടങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. “അവർ വിഷയം ഗൗരവമായി കാണുന്നുവെന്ന് തെളിയിക്കാൻ വേണ്ടി മാത്രം,” ട്രംപ് അഭിപ്രായപ്പെട്ടു.നിലവിൽ, യുഎസിന്റെ 15 ഇനങ്ങളുടെ പദ്ധതിയുടെ പൂർണ്ണമായ രേഖ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. മൂന്ന് വിശാലമായ ആവശ്യങ്ങടങ്ങിയ ഒരു പദ്ധതിയാണിതെന്ന് നിരവധി റിപ്പോർട്ടുകൾ പറയുന്നു. ഈ നിർദ്ദേശം 2025-ലെ ഒരു പദ്ധതിയുടെ പുനരുജ്ജീവിപ്പിക്കപ്പെട്ട പതിപ്പാണെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
Source link


