LATEST
140 കിലോമീറ്റർ ദൂരപരിധില്ലാതെ സർവീസ് നടത്താം; 241 സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കും

കൊല്ലം: ദൂരപരിധി നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വകാര്യബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം- കുമളി, കോഴിക്കോട്- എറണാകുളം തുടങ്ങിയ റൂട്ടുകളിലാണ് പെർമിറ്റുകൾ പുതുക്കി നൽകിയത്. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി നൽകുമെന്നാണ് സൂചന. നേരത്തെ, സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിനപ്പുറത്തേക്ക് സർവീസ് നടത്തുവാൻ അനുവാദം ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.
Source link


