LATEST

14 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇസ്ളാമിക പണ്ഡിതൻ അറസ്റ്റിൽ

ലക്‌നൗ: 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇസ്ളാമിക പണ്ഡിതൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ പിൽക്കുവ കോട്ട്‌വാലിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അയൽക്കാരനായ ഇസ്ളാമിക പണ്ഡിതൻ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

ഫെബ്രുവരി 14ന് കടുത്ത വയറുവേദനയെത്തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ഇവർ പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും താമസിയാതെ പ്രസവം നടക്കുകയുമായിരുന്നു. ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. അതിനാൽതന്നെ വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. വീട്ടിൽ തനിച്ചുണ്ടായിരുന്നപ്പോഴാണ് പലതവണ ഇസ്ളാമിക പണ്ഡിതൻ പീഡിപ്പിച്ചതെന്നും ഭീഷണിപ്പെടുത്തിയതിനാലാണ് വീട്ടുകാരെ അറിയിക്കാത്തതെന്നും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയെയും കുഞ്ഞിനെയും പൊലീസ് സുരക്ഷാ കേന്ദ്രത്തിലേയ്ക്ക് മാറ്റി.


Source link

Related Articles

Back to top button