test del 4 copy of del 3
13 ദിവസം, 4,470 കി.മീ.: ‘അപ്പയുടെ ഓർമകളോടെ’ കേരളം ചുറ്റി മരിയ ഉമ്മൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ താരപ്രചാരകരുടെ പട്ടികയിലൊന്നും ഡോ.മരിയ ഉമ്മനില്ലായിരുന്നു. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാനാർഥികൾക്കായി ഓടി നടന്ന് പ്രചാരണം നടത്തിയ മരിയ ഉമ്മൻ കോൺഗ്രസിന്റെ പ്രചാരണമുഖമായി. ഉമ്മൻ ചാണ്ടിയോട് കേരളത്തിനുള്ള സ്നേഹം മുഴുവനും ഏറ്റുവാങ്ങിയായിരുന്നു 14 ജില്ലകളിലൂടെയുമുള്ള മരിയയുടെ പ്രചാരണയാത്ര. 75 മണ്ഡലങ്ങളിലാണ് മരിയ ഉമ്മൻ പ്രചാരണത്തിനായി എത്തിയത്. ‘‘തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർഥി നിര്‍ണയം പൂർത്തിയായതോടെ സ്ഥാനാർഥികൾ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നു. എല്ലായിടങ്ങളിലും 13 ദിവസം കൊണ്ട് ആവും വിധം ഓടിയെത്താൻ ശ്രമിച്ചു. വിശ്രമില്ലാതെയാണു തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞുപോയത്. അപ്പയ്ക്കായി പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. മരണശേഷം ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കായി വോട്ടുതേടിയിട്ടുണ്ട്. എന്നാൽ ഇത്രയധികം മണ്ഡലങ്ങളിൽ വോട്ടുതേടിയിറങ്ങുന്നത് ഇതാദ്യമായാണ്. എന്നാൽ ഇപ്പോഴും അപ്പയെ സ്വന്തമായി കരുതുന്ന വലിയ ആൾക്കൂട്ടം ഉണ്ട്. അപ്പ കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയക്കാരൻ മാത്രമായിരുന്നില്ല എന്ന് അറിയാനായി. പലയിടങ്ങളിലും വോട്ടഭ്യർഥിച്ച് എത്തിയപ്പോൾ അപ്പ പ്രചാരണത്തിനെത്തിയ ഇടങ്ങളിലാണ് എന്നെ അവർ കൊണ്ടുപോയത്. ഇത്തവണ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും ശക്തമായ ഭരണവിരുദ്ധവികാരം കേരളത്തിൽ ഉണ്ടെന്നും മരിയ വ്യക്തമാക്കി.
Source link


