CINEMA
12ാം നിലയില്‍ 3369 സ്ക്വയര്‍ഫീറ്റ് ഏരിയ; മുംബയില്‍ ആഡംബര ഭവനം വാങ്ങി ശുബ്മാന് ഗില്‍, വില അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആഡംബര ഭവനങ്ങളുടെ വിശേഷങ്ങള്‍ എല്ലായിപ്പോഴും വാര്‍ത്തയാകാറുണ്ട്. താരങ്ങള്‍ പുതിയ വീടുകളും വാഹനങ്ങളും സ്വന്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ ശുബ്മാന് ഗില്‍ മുംബയില്‍ സ്വന്തമാക്കിയ പുതിയ ആഡംബര ഭവനത്തിന്റെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. കോടിക്കണക്കിന് പണം ചെലവിട്ടാണ് മുംബയ് നഗരത്തില്‍ താരം വീട് വാങ്ങിയിരിക്കുന്നത്. നഗരത്തിലെ ജുഹു മേഖലയിലാണ് ഗില്ലിന്റെ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര നിര്‍മാതാക്കളായ ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പൂജ ലെഷര്‍ ആന്‍ഡ് ലൈഫ്സ്റ്റൈലില്‍ നിന്നുമാണ് ഗില്‍ വീട് വാങ്ങിയിരിക്കുന്നത്. ജുഹു താരാ റോഡില്‍ സ്ഥിതിചെയ്യുന്ന പൂജാ ലൂമിനറി എന്ന ആഡംബര ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടാണിത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നില പൂര്‍ണമായും ഗില്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Source link


