LATEST

125 രൂപയിൽ നിന്ന് ഒറ്റയടിക്ക് കൂടിയത് 300 രൂപയിലേക്ക്: കുടുംബം പോറ്റാൻ ഇനി മറ്റുജോലിക്ക് ഇറങ്ങേണ്ടിവരും


കൊല്ലം: ‘ഒന്നിടവിട്ടാണ് കട തുറക്കുന്നത്. ഒരു ദിവസം കൂടി ഉപയോഗിക്കാനുള്ള പാചകവാതകമേ സ്റ്റോക്കുള്ളൂ. അതുകൂടി കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നറിയില്ല. തട്ടുകടയിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം…’ ശാസ്താംനടയ്ക്ക് സമീപം തട്ടുകട (ശിവ തട്ടുകട) നടത്തുന്ന ശ്രീലേഖയുടെ വാക്കുകളിൽ ആധി ആളിക്കത്തി!ഇതേ അവസ്ഥയിലാണ് ജില്ലയിലെ ഓരോ തട്ടുകടകളും. കൈവശമുള്ള ഗ്യാസ് സിലിണ്ടറുകൾ കൊണ്ടാണ് പ്രവർത്തനം. അതുകൂടി കഴിഞ്ഞാൽ പൂട്ടുവീഴും. അഞ്ചാലുംമൂട്, പള്ളിമുക്ക്, കരുനാഗപ്പള്ളി , ആയൂർ, ഓയൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിലെ ഒട്ടുമിക്ക തട്ടുകടകളും പൂട്ടി. ബാക്കിയുള്ളവ പൂട്ടലിന്റെ വക്കിലാണ്.പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങളും തട്ടുകട ഉടമകൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പാതയോരങ്ങളിലെ തട്ടുകടകളിൽ ചിലതിൽ അറക്കപ്പൊടി ഉപയോഗിച്ചുള്ള വിറക് അടുപ്പുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. കുറച്ച് സ്ഥലം കിട്ടിയവർ കല്ല് അടുപ്പുകളും കൂട്ടി. എന്നാൽ വിറക് അടുപ്പിൽ നിന്ന് ഉയരുന്ന പുക കാരണം സമീപത്തെ കടകളിൽ ഉള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചില കടകളിൽ വിറകടുപ്പ് ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യവുമാണ്.


Source link

Related Articles

Back to top button