LATEST

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മിന്നല്‍ തുടക്കം


അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ പവര്‍പ്ലേയിലെ ആറ് ഓവറില്‍ പിറന്നത് 92 റണ്‍സ്. ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ ടീം സ്‌കോര്‍ മൂന്നക്കം കടക്കുകയും ചെയ്തു. മോശം ഫോമിന് വിരാമമിട്ട് അഭിഷേക് ശര്‍മ്മയായിരുന്നു ഫൈനലില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത്. അര്‍ദ്ധ സെഞ്ച്വറി തികയ്ക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് വേണ്ടി വന്നത് വെറും 18 പന്തുകള്‍.21 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 52 റണ്‍സ് നേടിയാണ് അഭിഷേക് ശര്‍മ്മ പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷനും തകര്‍പ്പന്‍ ഫോമിലും ബാറ്റ് ചെയ്യുകയാണ്. അതിനിടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഇന്നിംഗ്‌സിന്റെ പകുതി പിന്നിട്ടപ്പോള്‍ 127ന് ഒന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ.ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അര്‍ദ്ധ സെഞ്ച്വറി പിന്നിടുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം എന്ന നേട്ടവും സഞ്ജു സാംസണ്‍ സ്വന്തമാക്കി. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന താരം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.


Source link

Related Articles

Back to top button