സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ് ബാലി. ഇന്ത്യൻ പുരാണങ്ങളുമായി വളരെയടുത്ത് നിൽക്കുന്ന ബാലി ഇന്ന് ലോകത്തേറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നാണ്. അടുത്തകാലത്തായി മലയാളികളുടെ ഇഷ്ട ഹണിമൂൺ ഡെസ്റ്റിനേഷനായി ബാലി മാറിയിരിക്കുന്നു.
തിരക്കുകളിൽ നിന്ന് മാറി ശാന്തമായ യാത്രാനുഭവങ്ങൾ തേടുന്നതിന് ഇന്ത്യക്കാർ മുൻഗണന നൽകുന്ന ഇടമാണ് ഇവിടം. ഈ വർഷം, ബാലി യാത്രകൾക്ക് ഡിമാൻഡ് കൂടുതലാണ്. കുട്ടയിലെയും സെമിന്യാക്കിലെയും ഊർജ്ജസ്വലമായ ബീച്ച് ക്ലബ്ബുകൾ മുതൽ സർഫിംഗിന് അനുയോജ്യമായ തീരങ്ങൾ വരെയും, ഗിലി ടി, നുസ പെനിഡ തുടങ്ങിയ ശാന്തമായ ദ്വീപുകൾ എന്നിങ്ങനെ ബാലിയുടെ ബീച്ച് സംസ്‌കാരം വൈവിധ്യപൂർണ്ണമാണ്.
Source link

