CINEMA
101 മില്യൺ കടന്ന് നാനിയുടെ ആയാ ഷേർ

തെലുങ്ക് സൂപ്പർ താരം നാനി നായകനായി ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനം “ആയാ ഷേർ” യൂട്യൂബിൽ 101 മില്യൺ കാഴ്ചക്കാരെ നേടി ആഗോള തലത്തിൽ ട്രെൻഡിങ് തുടരുന്നു. 1.3 മില്യൺ ലൈക്കും യൂട്യൂബിൽ നിന്ന് നേടി .ആഗസ്റ്റ് 21 ന് ആഗോള റിലീസായി ചിത്രം എത്തും. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് . ഗാനത്തിൽ നാനിയുടെ ഐക്കണിക് ഹുക് സ്റ്റെപ്പും ആഗോള തലത്തിൽ വൈറലായി. കാസർല ശ്യാം വരികൾ രചിച്ച ഗാനം ആലപിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് സംഗീതം . സുധൻ മാസ്റ്റർ നൃത്ത സംവിധാനം ഒരുക്കുന്നു. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം. എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ. എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പി.ആർ.ഒ- ശബരി.
Source link


