LIFESTYLE NEW

1000 രൂപ നിക്ഷേപിക്കാനുണ്ടോ? മാസം 20,000 രൂപവരെ അക്കൗണ്ടിലെത്തും, ഇരട്ടിലാഭം നേടാൻ അവസരം


.news-body p a {width: auto;float: none;}

സാമ്പത്തികസ്ഥിരതയുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ചാൽ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായിരിക്കാം. അത്തരത്തിൽ മുതിർന്ന പൗരൻമാർക്ക് മാസം തോറും നിശ്ചിത വരുമാനം ലഭിക്കാൻ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സി​റ്റിസൺസ് സേവിംഗ്സ് സ്‌കീം അല്ലെങ്കിൽ എസ്‌സിഎസ്എസ്. ഈ പദ്ധതിയെക്കുറിച്ച് കൂടുതലറിയാം.

മുതിർന്ന പൗരന്മാർക്ക് വിരമിക്കലിനുശേഷം സാമ്പത്തിക സ്ഥിരത പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ എസ്‌സി‌എസ്‌എസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. 60 വയസിനും അതിനുമുകളിലും പ്രായമുള്ള വ്യക്തികൾക്ക് സുരക്ഷിത നിക്ഷേപം എസ്‌സിഎസ്എസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സൂപ്പർആനുവേഷൻ, വോളണ്ടറി റിട്ടയർമെന്റ് സ്കീമുകൾ (വിആർഎസ്) അല്ലെങ്കിൽ പ്രത്യേക വിആർഎസ് എന്നിവ തിരഞ്ഞെടുത്തിട്ടുള്ള 55 നും 60 നും ഇടയിൽ പ്രായമുള്ള വിരമിച്ച വ്യക്തികൾക്കും ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാൻ അർഹതയുണ്ട്. വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്കും 50 വയസ് തികഞ്ഞതിനുശേഷം ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. അതിനുശേഷം തുക പിൻവലിക്കാം. അല്ലെങ്കിൽ അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാം. എസ്‌സി‌എസ്‌എസിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും അതിന്റെ ഗുണിതങ്ങളുമാണ്. പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. ഇത് വിരമിച്ചവർക്ക് അവരുടെ ആനുകൂല്യങ്ങൾ സുരക്ഷിതവും, സർക്കാർ പിന്തുണയുള്ളതുമായ ഒരു സ്ഥിര വരുമാന പദ്ധതിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു. നിലവിൽ, എസ്‌സി‌എസ്‌എസിന്റെ പലിശ നിരക്ക് 8.2 ശതമാനമാണ്.

എങ്ങനെ മാസം 20,000 രൂപ സമ്പാദിക്കാം?

എസ്‌സി‌എസ്‌എസ് വഴി പ്രതിമാസം 20,000 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ വിരമിച്ച ശേഷം 30 ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അതുവഴി പ്രതിവർഷം 8.2 ശതമാനം പലിശയിൽ 2.46 ലക്ഷം രൂപ അല്ലെങ്കിൽ പ്രതിമാസം 20,500 രൂപവരെ ലഭിക്കും. എസ്‌സി‌എസ്‌എസ് അക്കൗണ്ട് ഉടമയുടെ മരണമുണ്ടായാൽ മരണ തീയതിയുടെ അടുത്ത ദിവസം മുതൽ അക്കൗണ്ട് അവസാനിപ്പിക്കുന്ന തീയതി വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ നിരക്കിൽ അക്കൗണ്ടിന് പലിശ ലഭിക്കും. സാമ്പത്തികവിദഗ്ധരുടെ നിർദ്ദേശാനുസരണം പദ്ധതിയിൽ ചേരാവുന്നതാണ്.


Source link

Related Articles

Back to top button