test del 5 copy of del 3
‘1000 രൂപ ഉടൻ വേണം; 18,218 രൂപ വ്യാഴാഴ്ചയും’: ലോൺ ആപ്പിന്റെ ഭീഷണി സ്ക്രീൻഷോട്ടുകൾ പുറത്ത്

കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിനെ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയതിന്റെ സ്ക്രീൻഷോട്ടുകൾ പുറത്ത്. 1000 രൂപ ഉടൻ അടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബാക്കി 18,218 രൂപ വ്യാഴാഴ്ച അടയ്ക്കണമെന്നുമാണ് ആവശ്യം. താൻ പാവമാണെന്നാണ് നിതിന്‍ മറുപടി നൽകിയത്. അധ്യാപികയ്ക്കു വന്ന മെസേജിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. ലോൺ അടയ്ക്കാൻ പറയണമെന്നും ലോൺ അടയ്ക്കുന്നില്ലെങ്കിൽ താങ്കളുടെ നമ്പർ റഫറൻസ് ലിസ്റ്റിൽനിന്ന് നീക്കാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ തുടർച്ചയായി കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുമെന്നും മെസേജിൽ പറയുന്നു.അതേസമയം, ലോണ്‍ ആപ്പില്‍നിന്ന് പണമെടുത്തത് വീട്ടില്‍ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്റെ അച്ഛന് മാധ്യമങ്ങളോടു പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛന് പറഞ്ഞു.
Source link


