test del 4 copy of del 3
1000 മിസൈലുകൾ ഒന്നിച്ച് വന്നിട്ടും തളർന്നില്ല, ഇത് ആകാശത്തെ അദൃശ്യ കവചം! 15 വർഷത്തിനിടെ സംഭവിച്ചതെന്ത്?

2011 ഏപ്രിൽ 7, വൈകുന്നേരം 6.20. ഇസ്രയേലിലെ സെഡെറോട്ട് നഗരത്തിൽ അപായ സൈറണുകൾ മുഴങ്ങി. ഹമാസ് വിക്ഷേപിച്ച ഒരു ഗ്രാഡ് മിസൈൽ അഷ്കെലോൺ നഗരത്തെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. എന്നാൽ പതിവ് പോലെ ഒരു സ്ഫോടന ശബ്ദത്തിന് പകരം ആകാശത്ത് വച്ച് മിസൈലിനെ തകർക്കുന്ന മറ്റൊരു ശബ്ദമാണ് അന്ന് ലോകം കേട്ടത്. അയൺ ഡോമിന്റെ ആദ്യത്തെ വിജയകരമായ ‘ഇന്റർസെപ്ഷൻ’ ആയിരുന്നു അത്. ഇന്ന്, 15 വർഷങ്ങൾക്കിപ്പുറം 10,000ത്തിലധികം വിജയകരമായ ഇടപെടലുകളുമായി ഇസ്രയേലിന്റെ ദേശീയ സുരക്ഷയുടെ നട്ടെല്ലായി ഈ സംവിധാനം മാറിയിരിക്കുന്നു.ഇസ്രയേലിന്റെ സൈനിക ചരിത്രത്തെ ‘അയൺ ഡോമിന് മുൻപും പിൻപും’ എന്ന് രണ്ടായി തിരിക്കാം. മുൻകാലങ്ങളിൽ ശത്രുരാജ്യങ്ങളിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ നേരിടാൻ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുക എന്നതായിരുന്നു പ്രധാന മാർഗം. എന്നാൽ അയൺ ഡോമിന്റെ വരവോടെ, യുദ്ധക്കളം ആകാശത്തേക്ക് മാറി. ആദ്യ വിജയകരമായ ഇന്റർസെപ്ഷനെ സൈന്യം വിശേഷിപ്പിച്ചത് ‘അൽഫ’ എന്നായിരുന്നു. ഇത് ഇസ്രയേലിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും ആഗോള പ്രതിരോധ വിപണിയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 90 ശതമാനത്തിലധികം കൃത്യതയോടെയാണ് അയൺ ഡോം പ്രവർത്തിക്കുന്നത്. ജനവാസ മേഖലകളിലേക്ക് പതിക്കാൻ സാധ്യതയുള്ള മിസൈലുകളെ മാത്രം തിരിച്ചറിഞ്ഞ് നശിപ്പിക്കാനുള്ള ഇതിന്റെ കഴിവ് ലോകപ്രശസ്തമാണ്.റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആണ് അയൺ ഡോമിന്റെ പ്രധാന നിർമാതാക്കൾ. വെറും രണ്ടര വർഷം കൊണ്ട് ഇതിന്റെ വികസനം പൂർത്തിയാക്കി എന്നത് എൻജിനീയറിങ് ലോകത്തെ അദ്ഭുതപ്പെടുത്തുന്ന നേട്ടമാണ്. ആരോ (Arrow) പോലുള്ള വലിയ മിസൈൽ പ്രതിരോധ സംവിധാനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ യുദ്ധത്തിന് ശേഷവും ഇതിന്റെ സോഫ്റ്റ്വെയറിലും റഡാറിലും മാറ്റങ്ങൾ വരുത്തുന്നു. ഇന്ന് ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെപ്പോലും നേരിടാൻ അയൺ ഡോമിന് സാധിക്കും.
Source link


