test del 4 copy of del 3
1000 പൗണ്ട് ഭാരം, 930 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത്; ഇറാന്റെ റഡാറുകളെ വെട്ടിച്ച് നീങ്ങാൻ യുഎസ്

വാഷിങ്ടൻ ∙ ഇറാന് എതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ പക്കലുള്ള കൂടുതൽ ദീർഘദൂര മിസൈലുകൾ വിന്യസിക്കാൻ യുഎസ് തീരുമാനിച്ചതായി റിപ്പോർട്ട്. എജിഎം-158 എന്ന കോഡ് നാമത്തിലുള്ള ജോയിന്റ് എയർ ടു സർഫസ് സ്റ്റാൻഡോഫ് മിസൈലുകളാണ് (എജിഎം-158 ജെഎഎസ്എസ്എം) യുഎസ് ഇറാനെതിരെ ഉപയോഗിക്കാനൊരുങ്ങുന്നത്. യുഎസ് ആയുധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന ഈ മിസൈലുകൾ ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്ന് തൊടുക്കാവുന്നവയാണ്. 1,000 പൗണ്ട് ഭാരമുള്ള, കടുപ്പമേറിയ ലക്ഷ്യങ്ങളെ തുളച്ചുകയറാൻ ശേഷിയുള്ള വാർഹെഡ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. എഫ്-15ഇ, എഫ്-16 തുടങ്ങിയ യുദ്ധവിമാനങ്ങളിലും ബി-1ബി, ബി-52എച്ച് തുടങ്ങിയ ഭീമൻ ബോംബർ വിമാനങ്ങളിലും ഇത് ഉപയോഗിക്കാം. യുദ്ധം തുടങ്ങി ആദ്യ നാല് ആഴ്ചകൾക്കുള്ളിൽ തന്നെ യുഎസ് ആയിരത്തിലധികം ജെഎഎസ്എസ്എം മിസൈലുകൾ ഇറാനിൽ ഉപയോഗിച്ചതായാണ് വിവരം. കൂടാതെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിൽ 47 മിസൈലുകൾ കൂടി പ്രയോഗിച്ചു.
Source link


