CINEMA

10​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ക്രമി​ന്റെ ധ്രു​വ​ന​ച്ച​ത്തി​രം അ​ടു​ത്ത​ ​മാ​സം റി​ലീസ് ചെയ്തേക്കും


ചി​യാ​ൻ​ ​വി​ക്രം​ ​ആ​രാ​ധ​ക​ർ​ ​പ​ത്തു​വ​ർ​ഷ​മാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​ധ്രു​വ​ന​ച്ച​ത്തി​രം​ ​അ​ടു​ത്ത​മാ​സം​ ​റി​ലീ​സ് ​ചെ​യ്തേ​ക്കും.​ ​സം​വി​ധാ​യ​ക​ൻ​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​റി​ലീ​സ് ​തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടും​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്താ​തി​രു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ധ്രു​വ​ന​ച്ച​ത്തി​രം.​ 2016​ ​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ ​ധ്രു​വ​ന​ച്ച​ത്തി​രം​ ​പ​ല​ത​വ​ണ​ ​റി​ലീ​സ് ​മാ​റ്റി​യെ​ങ്കി​ലും​ ​ചി​ത്ര​ത്തെ​ ​ചി​യാ​ൻ​ ​വി​ക്രം​ ​ആ​രാ​ധ​ക​ർ​ ​മാ​ത്രം​ ​മ​റ​ന്നി​ട്ടി​ല്ല.
പ​ല​ത​വ​ണ​ ​ആ​രാ​ധ​ക​രെ​ ​പ്ര​തീ​ക്ഷ​യു​ടെ​ ​കൊ​ടു​മു​ടി​ ​ക​യ​റ്റു​ക​യും​ ​അ​തേ​പ​ടി​ ​തി​രി​ച്ചി​റ​ക്കു​ക​യും​ ​ചെ​യ്തു​ .​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​വാ​നോ​ളം​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​ട്ടും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ലേ​ക്ക് ​സി​നി​മ​ ​എ​ത്തി​യി​ല്ല.
സ്പൈ​ത്രി​ല്ല​റാ​യ​ ​ധ്രു​വ​ന​ച്ച​ത്തി​രം​ ​ഗൗ​തം​ ​മേ​നോ​ന്റെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​ശ്നം​ ​മൂ​ലം​ 2018​ ​മു​ത​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ജോ​ലി​ക​ൾ​ ​നി​റു​ത്തു​ക​യും​ ​പി​ന്നീ​ട് ​പു​ന​രാ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.
ചി​ത്ര​ത്തി​ൽ​ ​ര​ഹ​സ്യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ന്റാ​യ​ ​ജോ​ൺ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വി​ക്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷ്,​ ​ഋ​തു​വ​ർ​മ്മ,​ ​സി​മ്രാ​ൻ,​ ​പാ​ർ​ത്ഥി​പ​ൻ,​ ​വി​നാ​യ​ക​ൻ,​ ​രാ​ധി​ക​ ​ശ​ര​ത് ​കു​മാ​ർ,​ ​ദി​വ്യ​ദ​ർ​ശി​നി,​ ​മു​ന്ന,​ ​സ​തീ​ഷ് ​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​യി​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ധ്രു​വ​ന​ച്ച​ത്തി​രം​ ​:​ ​ചാ​പ്ട​ർ​ ​വ​ൺ​:​ ​യു​ദ്ധ​ ​ഖാ​ണ്ഡം​ ​എ​ന്നാ​ണ് ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന്റെ​ ​പേ​ര്.​ധ്രു​വ​ന​ച്ച​ത്തി​രം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തു​വ​രെ​ ​പു​തി​യ​ ​സി​നി​മ​ക​ളൊ​ന്നും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​യോ​ ​അ​ഭി​ന​യി​ക്കു​ക​യോ​ ​ചെ​യ്യി​ല്ലെ​ന്ന് ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തി​നു​ശേ​ഷം​ ​ന​ട​നാ​യി​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ ​ഭാ​ഷ​ക​ളി​ൽ​ ​ഗൗ​തം​ ​മേ​നോ​നെ​ ​പ്രേ​ക്ഷ​ക​ർ​ ​ക​ണ്ടു.


Source link

Related Articles

Back to top button