test del 5 copy of del 3

10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; സ്വാഗതം ചെയ്ത് ലബനനും ഇസ്രയേലും


ബെയ്‌റൂട്ട്∙ 10 ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് പ്രഖ്യാപനം പുറത്തുവന്നത്. ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് ജോസഫ് ഔണ്‍ നന്ദി അറിയിച്ചതായി ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിനു ശേഷം ട്രംപിന്റെ ഓഫിസ് അറിയിച്ചു. താൽക്കാലിക വെടനിർത്തലിന് താൻ സമ്മതിച്ചുവെന്നും ഇസ്രയേലിന് ലബനനുമായി ചരിത്രപരമായ കരാർ സൃഷ്ടിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തെ യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ സ്വാഗതം ചെ‌യ്തു. സംഘർഷം നിരവധി ജീവനുകൾ അപഹരിച്ചെന്നും വെടിനിർത്തൽ പ്രഖ്യാപനം വലിയ ആശ്വാസമാണെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ലബനന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും പൂർണമായി മാനിക്കണമെന്ന് യൂറോപ്പ് തുടർന്നും ആവശ്യപ്പെടുമെന്നും ഗണ്യമായ മാനുഷിക സഹായത്തിലൂടെ ലബനൻ ജനതയെ തങ്ങൾ പിന്തുണയ്ക്കുന്നതു തുടരുമെന്നും ഉർസുല പറഞ്ഞു.


Source link

Back to top button