CINEMA

10 കോടി ലോണെടുത്ത് നടി മീന നിർമ്മിച്ച വീട്; 100 കോടി രൂപയ്ക്ക് അമേരിക്കൻ ദമ്പതികൾക്ക് വിറ്റു? കാരണം


നടി മീന ചെന്നൈയിൽ പത്ത് കോടി രൂപയോളം മുടക്കി നിർമ്മിച്ച വീടും സ്ഥലവും 100 കോടി രൂപയ്ക്ക് വിറ്റുപോയതായി റിപ്പോർട്ട്. അമേരിക്കയിലെ ദമ്പതികളാണ് ഇത്രയും വലിയ തുക കൊടുത്ത് വീട് വാങ്ങിയതെന്നാണ് വിവരം. എക്സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ചില തമിഴ് മാദ്ധ്യമങ്ങളുമാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. നടിയുടെ സോഷ്യൽ മീഡിയ പരിശോധിച്ചപ്പോഴും ഇതേക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. മീന ഭർത്താവ് സാഗർ, മകൾ നൈനിക എന്നിവരുമായി ഒരുമിച്ച് താമസിച്ച വീടാണിത്. 20 വർഷങ്ങൾക്ക് മുമ്പ് ലോണെടുത്താണ് മീന ഈ വീട് നിർമ്മിച്ചത്. പരമ്പരാഗത കൊത്തുപണികളുള്ള മരത്തൂണുകൾ, ഒരു നടുമുറ്റം, കൊട്ടാരം പോലുള്ള രൂപകൽപ്പന എന്നിവ ഉൾക്കൊള്ളുന്ന കേരളീയ ശൈലിയിലുള്ള വാസ്തുവിദ്യയ്ക്ക് ഈ വീട് പ്രശസ്തമായിരുന്നു.


Source link

Back to top button