test del 2

‘10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടന്നുപോകാൻ അനുവദിച്ചു’, ഇറാന്‍റെ വമ്പൻസമ്മാനം വെളിപ്പെടുത്തി ട്രംപ്


വാഷിങ്ടൺ: സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് വമ്പൻ സമ്മാനം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തങ്ങൾ ഗൗരവമായി പങ്കെടുക്കുന്നതായി കാണിക്കാൻ ഇറാൻ 10 എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞു.ആഴ്ചയുടെ തുടക്കത്തിൽ എട്ട് വലിയ എണ്ണ ടാങ്കറുകൾ ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ അനുവദിച്ചതായും പിന്നീട് രണ്ട് കപ്പലുകൾ കൂടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവേ, പരസ്യമായി സംഘർഷം നിലനിൽക്കുമ്പോഴും ഇരുപക്ഷങ്ങൾക്കിടയിൽ നിശ്ശബ്ദമായ ഇടപെടൽ ഉണ്ടായേക്കാം എന്നും ട്രംപ് സൂചിപ്പിച്ചു.ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവവിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വലിയ സാമ്പത്തിക മൂല്യം ഈ സമ്മാനത്തിനുണ്ടെന്ന് പറഞ്ഞ ട്രംപ് എന്താണ് സമ്മാനം എന്ന് വ്യക്തമാക്കിയിരുന്നില്ല.”കഴിഞ്ഞ ദിവസം അവർ ആശ്ചര്യകരമായൊരു കാര്യം ചെയ്തു, ശരിക്കും അതൊരു സമ്മാനമായിരുന്നു. ഇന്നാണ് അത് ലഭിച്ചത്. അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു വലിയ സമ്മാനമായിരുന്നു അത്. എന്താണ് അത് എന്ന് ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല, അതൊരു വിലപ്പെട്ട സമ്മാനം തന്നെയാണ്”- വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ശരിയായ ആളുകളുമായിട്ടാണ് ഇപ്പോൾ ഇടപെടുന്നതെന്ന് സമ്മാനം ലഭിച്ചതോടെ വ്യക്തമായെന്നും ട്രംപ് കൂട്ടിച്ചേർത്തു.


Source link

Back to top button