LATEST

 വിദേശ സംഭാവന നിയന്ത്രണത്തിൽ ഭേദഗതിലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്ര സർക്കാരിലേക്ക്


 ബിൽ പാർല. നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കുംന്യൂഡൽഹി: വിദേശ സംഭാവന വാങ്ങുന്ന സ്ഥാപനങ്ങളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലെത്തും. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ)​ ഭേദഗതി കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചേക്കും. എഫ്.സി.ആർ.എ ലൈസൻസ് റദ്ദായ സ്ഥാപനങ്ങളുടെ കേസുകളിൽ,​ അവർ വിദേശസംഭാവനകളിലൂടെ ആർജ്ജിച്ച സ്വത്ത് സർക്കാർ ഏറ്റെടുക്കുകയും പരിപാലിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക നിയമസംവിധാനം രൂപീകരിക്കും. സ്വത്ത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അതേസമയം, വിദേശ സംഭാവന അനധികൃതമായി സ്വീകരിച്ചാൽ ലഭിക്കുന്ന പരമാവധി ശിക്ഷ ഒരു വർഷം തടവായി കുറയ്‌ക്കും.രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന


Source link

Related Articles

Back to top button