LATEST

 വിജയ്‌ക്ക് നടിയുമായി ബന്ധംവിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

ചെന്നൈ: നടനും ടി.വി.കെ പ്രസിഡന്റുമായ വിജയ്‌യും സംഗീത വിജയ്‌യും വിവാഹ മോചിതരാകുന്നതായി റിപ്പോർട്ട്. ചെങ്കൽപേട്ട് ജില്ലാകോടതിയിൽ സംഗീത

വിവാഹമോചന കേസ് നൽകി. 1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ പ്രത്യേക വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് 48 കാരിയായ സംഗീത നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് ഫയൽ ചെയ്ത ഹ‌ർജിയുടെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. സംഗീതയുടെ ഹർജിയിൽ വിജയ് ഒരു നടിയുമായി ബന്ധത്തിലാണെന്ന് ആരോപിക്കുന്നു. 2021ൽ നടിയുമായുള്ള ബന്ധം താൻ കണ്ടെത്തി. അന്ന് ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകി. യാതൊരു പശ്ചാത്താപവുമില്ലാതെ വീണ്ടും ബന്ധം തുടർന്നുവെന്നും പറയുന്നു.

രാഷ്ട്രീയ ഭാവിക്ക് കരിനിഴൽ

ടി.വി.കെ രൂപീകരിച്ച് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരിക്കുന്ന വിജയ്‌ക്ക് കേസ് തിരിച്ചടിയാകും. പാർട്ടി പരിപാടികളിൽ മാതാപിതാക്കളെ പങ്കെടുപ്പിച്ചുവെങ്കിലും ഭാര്യയെ പങ്കെടുപ്പിച്ചിരുന്നില്ല. തമിഴ് വ്യവസായിയുടെ മകളായ സംഗീതയ്ക്ക് യു.കെ പൗരത്വമുണ്ടായിരുന്നു. വിജയ്‌യുടെ ആരാധികയായിരുന്നു സംഗീത. 1998 ജൂലായ് 10ന് യു.കെയിൽ വച്ചും 1999 ആഗസ്റ്റ് 25ന് ചെന്നൈ എഗ്മൂർ രാജമുത്തയ്യ മണ്ഡപത്തിൽവച്ചുമായിരുന്നു വിവാഹം. വിജയ്- സംഗീത ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ജേസൺ സഞ്ജയ് (25), ദിവ്യ സാഷ (20).

വിജയ് ഒഴിവാക്കുന്നു

 സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി), 36, 37 വകുപ്പുകൾ പ്രകാരം അഭിഭാഷകരായ രത്നാ അശോകൻ,മൃണാളിനി ദേശ്‌മുഖ്, ബി.മഞ്ജുള, ബി.പ്രസന്ന എന്നിവർ മുഖേനയാണ് സംഗീത കോടതിയെ സമീപിച്ചത്.

 വിജയ് പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും യാത്രകളിൽ നിന്നും സംഗീതയെ ഒഴിവാക്കുന്നു. എന്നാൽ നടിയോടൊപ്പം വിദേശയാത്രകൾ തുടരുന്നു.

 നടി ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പതിവായി പോസ്റ്റു ചെയ്യുന്നു. ഇതിലൂടെ താനും മക്കളും അപമാനിക്കപ്പെട്ടു

 വിജയ് മാനസികമായി പീഡിപ്പിച്ചു. വിവാഹ ബന്ധം കടലാസിൽ മാത്രം


Source link

Related Articles

Back to top button