LATEST

 പ്രമേയം അംഗീകരിച്ച് ഉച്ചകോടിക്ക് സമാപനംലോകത്തിന് ലഭിക്കണം സുരക്ഷിതമായ എ.ഐ

ന്യൂഡൽഹി: സുരക്ഷിതവും വിശ്വസീനയവും സഹകരണ കാഴ്‌ചപ്പാടുള്ളതുമായ നിർമ്മിതബുദ്ധി (എ.ഐ)​ ലോകമെമ്പാടും സമത്വ ഭാവനയോടെ ലഭ്യമാക്കാൻ ആഹ്വാനം ചെയ്‌ത് ഇന്ത്യ എ.ഐ ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഇന്ത്യ അടക്കം 88 രാജ്യങ്ങൾ ഉച്ചകോടി പാസാക്കിയ ‘ഡൽഹി” പ്രമേയത്തിൽ ഒപ്പിട്ടു. സർവജന ഹിതായ, സർവജന സുഖായ (എല്ലാവർക്കും ക്ഷേമവും സന്തോഷവും) എന്ന ഇന്ത്യൻ തത്ത്വത്തെ അടിസ്ഥാനമാക്കി എല്ലാവർക്കും സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ ഉറപ്പാക്കി സുരക്ഷിതവും വിശ്വസനീയവും കരുത്തുറ്റതുമായ എ.ഐ വികസനം സാദ്ധ്യമാക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. എ.ഐ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ വ്യാപകമായ സ്വീകാര്യത സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് വൻ സാദ്ധ്യതകൾ തുറക്കും. ഓപ്പൺ സോഴ്‌സ് എ.ഐ ആപ്ളിക്കേഷനുകൾ ഉചിതമായ ഇടങ്ങളിൽ, എ.ഐ ഉപയോഗം വിപുലപ്പെടുത്താനും നിലവിലെ സംവിധാനങ്ങളുമായി പൊരുത്തപ്പെടാനും രൂപമാറ്റത്തിനും വഴി തുറക്കും.

അന്താരാഷ്ട്ര സഹകരണം

 എ.ഐയിൽ അന്താരാഷ്ട്ര സഹകരണമുണ്ടാകണമെന്ന് പ്രമേയത്തിൽ പറയുന്നു

 രാജ്യങ്ങളുടെ പരമാധികാരം ബഹുമാനിച്ചുള്ള എ.ഐ ഉപയോഗം

 എ.ഐ വികസനം വിശ്വസനീയവും ലഭ്യവുമായ ചട്ടങ്ങൾക്കുള്ളിൽ

ജനാധിപത്യവത്കരിക്കൽ

ആഗോള എ.ഐ സഹകരണത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്ന ഏഴ് പ്രധാന തൂണുകളെ

അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം രൂപകൽപ്പന ചെയ്തിരിക്കുന്നത്

 എ.ഐ വിഭവങ്ങൾ ജനാധിപത്യവത്കരിക്കൽ

 എ.ഐ വഴി സാമ്പത്തിക വളർച്ചയും സമൂഹിക നന്മയും

 സുരക്ഷിതവും വിശ്വസനീയവുമായ എ.ഐ

 എ.ഐ ശാസ്‌ത്രത്തിന്

 എ.ഐ സമൂഹ ശാക്‌തീകരണത്തിന്

 മാനുഷിക മൂലധന വികസനം

 പ്രതിരോധ ശേഷിയുള്ള, മികച്ച, നൂതന എ.ഐ സംവിധാനങ്ങളിലേക്കുള്ള യാത്ര


Source link

Related Articles

Back to top button