LATEST

 ഉദ്യോഗസ്ഥന്റെ ആത്മഹത്യപഞ്ചാബ് മുൻ മന്ത്രിക്കെതിരെ കേസ്


അമൃത്സർ: ഉദ്യോഗസ്ഥന്റെ ആത്മഹത്യയെത്തുടർന്ന് പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർക്കെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ് അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ ആത്മഹത്യ ചെയ്തത്. താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയാണെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും പറഞ്ഞുകൊണ്ടുള്ള രൺധാവയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ മന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും നാട്ടുകാരും രംഗത്തെത്തി. ഇതോടെ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഭഗവത് സിംഗ് മൻ രാജി ലാൽജിത്തിന്റെ രാജി ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങണമെന്നും വെയർ ഹൗസ് ടെൻഡർ മന്ത്രിയുടെ അച്ഛന് നൽകണമെന്നും എന്നാവശ്യപ്പെട്ട് ഗഗൻദീപിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. ടെൻഡർ നൽകാതെ വന്നതോടെ മന്ത്രിയും സംഘവും മാനസികമായും ശാരീരികമായും ഗഗൻദീപിനെ ഉപദ്രവിച്ചെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ഗഗൻദീപിന്റെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ആരോപണങ്ങൾ നിഷേധിച്ച ഭുള്ളർ അവ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു.


Source link

Related Articles

Back to top button