CINEMA

മണിപ്രവാഹം ഭയമല്ല,​ നയിക്കേണ്ടത് ദീർഘകാല ലക്ഷ്യം


കെ.കെ ജയകുമാർ(പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ)ലോകം വീണ്ടും അനിശ്ചിതത്വഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം എണ്ണവില കുതിച്ചുയുകയാണ്. എണ്ണവില ഉയരുമ്പോൾ അതിന്റെ ആഘാതം ലോക സമ്പദ്‌വ്യവസ്ഥയിലുടനീളം വ്യാപിക്കും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രതിഫലനം വേഗത്തിൽ കാണാം. ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെടുകയാണ്. നിക്ഷേപകർ ഭയന്ന് തീരുമാനങ്ങൾ എടുക്കരുത് എന്നതാണ് ആദ്യ പാഠം.ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈവിദ്ധ്യം ആണ്. പണം ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം, സ്ഥിരനിക്ഷേപം തുടങ്ങിയ വിവിധ മാർഗങ്ങളിൽ വിഭജിച്ച് നിക്ഷേപിക്കുക. അടിയന്തര ഫണ്ടായി ആറു മാസത്തെ ചെലവിനുള്ള പണം വേർതിരിച്ച് സൂക്ഷിക്കണം. ഭയം അല്ല, ദീർഘകാല ലക്ഷ്യങ്ങളാണ് നിക്ഷേപ തീരുമാനങ്ങളെ നയിക്കേണ്ടത്.


Source link

Related Articles

Back to top button