LATEST
ചരിത്ര നേട്ടത്തിൽ അദാനി ഗ്രൂപ്പ്വിഴിഞ്ഞമടക്കം 19 തുറമുഖങ്ങൾ, ചരക്കുനീക്കം 500 ദശലക്ഷം ടൺ

തിരുവനന്തപുരം: വിഴിഞ്ഞമടക്കം 19 തുറമുഖങ്ങൾവഴി 500 ദശലക്ഷം ടൺ ചരക്കുനീക്കമെന്ന ചരിത്രനേട്ടം കൈവരിച്ച് അദാനി തുറമുഖ കമ്പനി. രാജ്യത്തെ 15, വിദേശത്തെ 4 തുറമുഖങ്ങൾ വഴിയാണിത്. ഇതിൽ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമാണ് വിഴിഞ്ഞം. ഇതുവരെ 850 കപ്പലുകളിലായി 18ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞത്തെത്തി. പ്രതിമാസം ശരാശരി 60 കപ്പലുകളെത്തുന്നു. 800മീറ്റർ ബർത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്നു. 1998ൽ ഒരുതുറമുഖത്തു നിന്നാരംഭിച്ച അദാനി തുറമുഖ കമ്പനിയുടെ ജൈത്രയാത്ര ഇന്ന് രാജ്യത്തിന്റെ വ്യാപാരം, വ്യവസായവളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. തുറമുഖങ്ങളോടനുബന്ധിച്ച് റെയിൽ, റോഡുകൾ, ഗോഡൗണുകൾ, കാർഗോ ഗേറ്റ്‌വേ എന്നിവയടക്കം ഏകീകൃത ഗതാഗത-ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാണ് അദാനി നിർമ്മിച്ചത്.
Source link


