LATEST

ഹർദീപ് സിംഗ് പുരി തെറ്റ്  ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: എപ്സ്റ്റീൻ ഫയലിൽ പേര് ഉൾപ്പെട്ടെന്ന ആരോപണം ഉയർന്ന പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തെറ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. വിഷയംകേന്ദ്ര സർക്കാർ ഗൗരവമായി എടുക്കുകയും ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്രിമിനൽ പ്രവൃത്തികളിൽ മന്ത്രി ഏർപ്പെട്ടിട്ടില്ലെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അദ്ദേഹം 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇരുവരും 2014നും 2017നും ഇടയിൽ 62 മെയിലുകൾ കൈമാറി. പുരി 32 മെയിലും എപ്സ്റ്റീൻ 30 മെയിലുമാണ് അയച്ചിട്ടുള്ളത്. 2014ൽ പല തവണ നേരിട്ടുകാണുകയും ചെയ്തെന്നും ആരോപണമുണ്ട്. ഇതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.  ധാർമ്മിക കാരണങ്ങളാൽ രാജി വയ്ക്കണമെന്നും പറഞ്ഞു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും

രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് മന്ത്രി പ്രതികരിച്ചത്. എന്നാൽ നാല് മീറ്റിംഗുകൾ വരെ നടന്നിട്ടുണ്ടാകാമെന്ന് സമ്മതിച്ചു.


Source link

Related Articles

Back to top button