LATEST

ഹർത്താൽ: ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന് സ്റ്റേ


കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാൽ, പി.എസ്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2019 ജനുവരി 3ലെ ഹർത്താൽ പാർട്ടി ആഹ്വാനം ചെയ്തതല്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹർജിയിലാണ് നടപടി. നേതാക്കൾക്കായി അഡ്വ. അരുൺ കൃഷ്ണധൻ ഹാജരായി.


Source link

Related Articles

Back to top button