LATEST
ഹോർമുസ് പ്രതിസന്ധി : ചർച്ചയിലെന്ന് ട്രംപ്; ഇല്ലെന്ന് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പേരിൽ ഇറാന് നേരെ വാളെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളും ചർച്ചയിലാണെന്ന് നിലപാട് തിരുത്തി. രണ്ട് ദിവസമായി ഇറാനുമായി ചർച്ച നടത്തുകയാണെന്നാണ് ട്രംപിന്റെ അവകാശവാദം. അതേസമയം യുദ്ധ ലക്ഷ്യങ്ങൾ കൈവരിക്കാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ എണ്ണ വില കുറയുകയും ഓഹരികൾ മെച്ചപ്പെടുകയും ചെയ്തിരുന്നു.ചർച്ച മികച്ചതും ഫലപ്രദവുമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഒരാഴ്ച തുടരുമെന്നും വ്യക്തമാക്കി. അഞ്ച് ദിവസത്തിനുള്ളിൽ കരാറിലെത്താൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നെന്നും സൂചിപ്പിച്ചു. ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്.
Source link



