LATEST

ഹോർമുസ് തുറക്കും: ട്രംപ്


 ഏതുമാർഗ്ഗത്തിലൂടെയാണെങ്കിലും ഹോർമുസ് കടലിടുക്ക് തങ്ങൾ ഉടൻ തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ ഹോർമുസിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിലുള്ള യു.എസിന്റെ അഞ്ച് സൈനിക വിമാനങ്ങൾ ഇറാൻ തകർത്തെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ട്രംപ് തള്ളി. അടുത്തിടെ ബേസിന് നേരെ ആക്രമണം ഉണ്ടായെന്നത് ശരിയാണെന്നും എന്നാൽ വിമാനങ്ങൾ തകർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വിമാനങ്ങൾ സജീവമാണെന്നും ഒരു വിമാനത്തിന് ചെറിയ കേടുപാട് സംഭവിച്ചെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു ഇറാക്കിലെ ബാഗ്ദാദിൽ യു.എസ് എംബസി പരിസരത്തെ ഹെലിപാഡിൽ ഇറാന്റെ മിസൈൽ പതിച്ചു. ആളപായമില്ല. ഇസ്രയേൽ-യു.എസ് വ്യോമാക്രമണത്തിൽ മൂന്ന് ഇറാൻ അനുകൂല ഗ്രൂപ്പ് അംഗങ്ങൾ കൊല്ലപ്പെട്ടു


Source link

Related Articles

Back to top button