test del 2
ഹോർമുസ് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ തന്ത്രം, US കമ്പനികളെ ലക്ഷ്യംവെച്ച് ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് തന്റെ അടുത്തവൃത്തങ്ങളോട് പറഞ്ഞതായി യു.എസ്. മാധ്യമമായ ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ടുചെയ്തു. കടലിടുക്ക് തുറക്കാനുള്ള ശ്രമം അതിനുശേഷമാകാമെന്നാണ് പറഞ്ഞത്.ഇറാനെതിരേയുള്ള സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. അതിനിടെ സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാൻ ശ്രമിച്ചാൽ പ്രതീക്ഷിച്ചതിനെക്കാൾക്കൂടുതൽകാലം യുദ്ധം നീളാൻ അത് ഇടയാക്കുമെന്നാണ് ട്രംപിന്റെയും സംഘത്തിന്റെയും വിലയിരുത്തൽ.ഇറാന്റെ സൈനികശേഷിയും മിസൈൽ ശേഖരവും നശിപ്പിക്കുകയും യുദ്ധനടപടികൾ ക്രമേണ അവസാനിപ്പിക്കുകയുമാണ് യു.എസ്. കൈവരിക്കേണ്ട പ്രധാനലക്ഷ്യമെന്നാണ് ട്രംപിന്റെ നിലപാട്. അതിനിടെ ഹോർമുസ് വഴി സ്വതന്ത്രവ്യാപാരം ഉറപ്പാക്കാൻ ഇറാനുമേൽ നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തണം. അത് പരാജയപ്പെടുകയാണെങ്കിൽ യൂറോപ്പിലെയും ഗൾഫിലെയെും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.അതിനിടെ, യുദ്ധത്തിൽ പങ്കാളികളല്ലാത്തവരും ഇന്ധനക്ഷാമത്താൽ വലയുന്നവരുമായ രാജ്യങ്ങൾ ഹോർമുസ് പിടിച്ചെടുക്കാൻ ധൈര്യം കാട്ടണമെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.ഇന്നുമുതൽ ലക്ഷ്യം യു.എസ്. കമ്പനികൾ
Source link


