test del 3

ഹോർമുസ് തുറക്കാതെതന്നെ യുദ്ധം നിർത്താൻ യുഎസ്; ഇന്ധനവുമായി കുടുങ്ങിയത് 10 വിദേശ കപ്പലുകൾ


വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കു തുറപ്പിക്കാതെതന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നുവെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ പിന്നീട് ആക്രമണമാവാമെന്നു പ്രസിഡന്റ് വിശ്വസ്തരോടു പറഞ്ഞതായാണ് റിപ്പോർട്ട്. യുദ്ധം ആറാഴ്ചയ്ക്കകം തീർക്കണമെന്നായിരുന്നു ട്രംപ് പദ്ധതി‌. ഇപ്പോൾ അഞ്ചാം ആഴ്ചയിലെത്തി. അതേസമയം, ഇസ്രയേലിനുള്ള ആയുധങ്ങളുമായി പോകുന്ന യുഎസ് യുദ്ധവിമാനങ്ങൾ ഫ്രാൻസിന്റെ വ്യോമമേഖലയിലൂടെ പറക്കുന്നത് വിലക്കിയെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങൾ കൊണ്ടുപോകാൻ പറ്റില്ലെന്നു ഫ്രഞ്ച് സർക്കാർ വ്യക്തമാക്കിയെന്നാണു വിവരം. വ്യോമമേഖലയും സൈനികത്താവളങ്ങളും യുഎസിനു നൽകില്ലെന്ന് കഴിഞ്ഞദിവസം സ്പെയിനും വ്യക്തമാക്കിയിരുന്നു.ന്യൂഡൽഹി ∙ ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി യാത്രാനുമതി കാത്തുകിടക്കുന്നത് 10 വിദേശ കപ്പലുകൾ. മേഖലയിലുള്ള 18 ഇന്ത്യൻ കപ്പലുകൾക്കു പുറമേയാണിത്. ഇതിനിടെ 2 എൽപിജി ടാങ്കറുകൾ ഇന്നും നാളെയുമായി ഇന്ത്യൻ തീരത്ത് എത്തുമെന്നാണു വിവരം. രണ്ടിലുമായി 94,000 ടൺ എൽപിജിയുണ്ട്. ഇന്ത്യൻകപ്പലുകൾക്കു ഇറാൻ യാത്രാനുമതി നൽകിയിട്ടുണ്ടെങ്കിലും 6 എൽപിജി ടാങ്കറുകൾ മാത്രമാണ് ഒരു മാസത്തിനിടെ ഇന്ത്യൻ തീരത്ത് എത്തിയത്.


Source link

Back to top button