LATEST

ഹോർമുസ് കടലിടുക്കിന് സമീപം ബോംബാക്രമണം നടത്തി യുഎസ്; ലക്ഷ്യം ഇറാന്റെ മിസെെൽ  കേന്ദ്രങ്ങൾ


ടെഹ്‌റാൻ: ഇറാന്റെ മിസെെൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയെന്ന് യുഎസ് സെെന്യം. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തീരപ്രദേശത്ത് ഏകദേശം 2,​268 കിലോഗ്രാം ഭാരമുള്ള ഭൂമിക്കടിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് പ്രയോഗിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡർ അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ക്രൂയിൽ മിസെെലുകളെ നശിപ്പിക്കാനാണ് ഈ സെെനിക നീക്കമെന്ന് കമാൻഡർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.അമേരിക്കയും ഇസ്രയേലും തങ്ങളുടെ രാജ്യത്തിന് മേൽ നടത്തുന്ന യുദ്ധത്തിന് തിരിച്ചടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയിരുന്നു. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ നിർണായക പാതയിലെ ഉപരോധം ആഗോളതലത്തിൽ ഊ‌ർജ വില കുതിച്ചുയരാനും സമുദ്രഗതാഗതം തടസപ്പെടാനും കാരണമായി. ഈ സാഹചര്യത്തിലാണ് കടലിടുക്കിലെ തടസങ്ങൾ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സെെനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് യുഎസ് എത്തിയത്.


Source link

Related Articles

Back to top button