LATEST

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾ കടത്തിവിടും


ന്യൂഡൽഹി: ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്നും ഇറാൻ. കപ്പലുകൾ ആക്രമിക്കില്ലെന്ന ഉറപ്പ് ഇന്ത്യക്ക് ഏറെ ആശ്വാസമാണ്. ഹോർമുസ് വഴി ചരക്കുനീക്കം നിലച്ചതോടെ എൽ.പി.ജി ക്ഷാമം രാജ്യത്ത് രൂക്ഷമായി. കൂടുതൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുകയുമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള രണ്ട് കപ്പലുകൾക്ക് കഴിഞ്ഞ ദിവസം ഇളവു നൽകിയിരുന്നു. വ്യാഴാഴ്‌ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയുമായും ടെലിഫോണിൽ സംസാരിച്ചിരുന്നു. പിന്നലെയാണ് ഇറാൻ അനുകൂല നിലപാടെടുത്തത്.ഇന്ത്യയിലേക്ക് വരുന്ന കപ്പലുകൾക്ക് സുരക്ഷിത വഴി ഒരുക്കണമെന്ന് സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചു. എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും പ്രധാനമന്ത്രി ധരിപ്പിച്ചു.


Source link

Related Articles

Back to top button