ഹോട്ടലുടമകൾ എൽപിജി മറന്നേക്കും: ഒന്നര മണിക്കൂർ കത്താൻ വേണ്ടത് 5 കിലോ മാലിന്യം, താരമായി ഹൈബ്രിഡ് ബയോഗ്യാസ്

കൊല്ലം: പശ്ചിമേഷ്യൻ യുദ്ധക്കെടുതിയെ തുടർന്നുള്ള പാചകവാതക ക്ഷാമം മറികടക്കാൻ അടുക്കള മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് നിർമ്മിച്ച് പാചകം തുടരാം. ചവറ പാവൂർവീട്ടിൽ പി.ആർ.അനിൽകുമാറും മകൻ ആദർശ് അനിലും ചേർന്ന് വികസിപ്പിച്ച പാവൂർ ഹൈബ്രിഡ് ബയോഗ്യാസ് പ്ലാന്റാണ് സ്റ്റാറാവുന്നത്.ദുർഗന്ധം പുറത്തേക്ക് വമിക്കാത്തതും കൊതുകുകൾ ഉള്ളിലേക്ക് കടക്കാത്തതുമായ മേൽമൂടിയുള്ള ഹൈബ്രിഡ് ബയോഗ്യാസ് പ്ലാന്റായതിനാൽ ഏറെ സൗകര്യപ്രദമാണ്.
5 കിലോ മാലിന്യം ഒന്നര മണിക്കൂർ കത്തും
പച്ചക്കറി, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയ്ക്ക് പുറമേ ചെറിയ കഷ്ണങ്ങളാക്കിയിട്ടാൽ എല്ല് സഹിതം പ്ലാന്റിനുള്ളിൽ കിടന്ന് ദഹിച്ച് മീഥെയിലായി മാറും. അഞ്ച് കിലോ മാലിന്യം പ്രതിദിനം നിക്ഷേപിച്ചാൽ ഒന്നര മണിക്കൂർ വരെ ഒരു ബർണർ എരിയാനുള്ള ഗ്യാസ് ലഭിക്കും. പ്ലാന്റിന്റെ വലുപ്പം അനുസരിച്ച് ലഭിക്കുന്ന ഗ്യാസിന്റെ അളവ് ഉയരും. ആശുപത്രികളിലും കൺവെൻഷൻ സെന്ററുകളിലും ഉപയോഗിക്കാവുന്ന 100 കിലോ മാലിന്യം വരെ ഇടാവുന്ന പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് വരെയുണ്ട്.
Source link



