LATEST

ഹോങ്കോങ്ങ് തീപിടിത്തം: മരണം 128 ആയി

ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 128 ആയി ഉയർന്നു. ഇതിൽ 89 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ 200 പേർക്കായി തെരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഉയർന്നേക്കും. പരിക്കേറ്റ 79 പേർ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടാണ് തായ് പോയിലെ പാർപ്പിട സമുച്ചയത്തിലെ 31 നിലകൾ വീതമുള്ള ഏഴ് ടവറുകളിൽ തീ പടർന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ സ്ഥാപിച്ച മുളകൊണ്ടുള്ള കൂറ്റൻ ഘടനയിൽ നിന്നാണ് തീപടർന്നത്. കൺസ്ട്രക്ഷൻ കമ്പനിയുടെ ഭാഗത്ത് സുരക്ഷാ ലംഘനങ്ങളും ക്രമക്കേടുകളും അടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഇതുവരെ അറസ്റ്റിലായ എട്ടു ഉദ്യോഗസ്ഥർക്ക് മേൽ നരഹത്യാ കുറ്റങ്ങൾ ചുമത്തി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button