LATEST

ഹൈബി ഈഡൻ കെ.പി.സി.സി ഡിജിറ്റൽ മീഡിയ തലവൻ

തിരുവനന്തപുരം:കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഹൈബിഈഡൻ എം.പിക്ക് നൽകി. ചെയർമാനായിരുന്ന വി.ടി ബൽറാം രാജി സമർപ്പിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കുന്നതിൽ കെ.പി.സി.സി നേതൃത്വം തീരുമാനമെടുത്തിരുന്നില്ല.

ഇനി പുതിയ അംഗങ്ങളെ നിയമിക്കും. സോഷ്യൽ മീഡിയ സെൽ എന്ന് പേരും മാറ്റും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കേരളത്തിലെ ഡിജിറ്റൽ മീഡിയ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാട്ടി ദേശീയ നേതൃത്വത്തിന് റിപ്പോർട്ടു നൽകിയിരുന്നു. ജി.എസ്.ടി പരിഷ്കരണ സമയത്ത് വി.ടി ബൽറാം എക്സിൽ പോസ്റ്ര് ചെയ്ത ബീഡി -ബീഹാർ പരിഹാസ പോസ്റ്റ് വിവാദമായതോടെയാണ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മീഡിയസെല്ലിന്റെ പ്രവർത്തനത്തിലുള്ള അതൃപ്തിയും എ.ഐ.സി.സി.സി നേതൃത്വം മുഖവിലയ്ക്കെടുത്തു. ലൈംഗികാരോപണത്തിൽപ്പെട്ട രാഹുൽ?മാങ്കൂട്ടത്തിലിനെതിരെ കർശന നടപടി വേണമെന്ന് സതീശൻ കടുംപിടുത്തം പിടിച്ച ഘട്ടത്തിലും പിന്നീടും പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. പുതിയ സോഷ്യൽ മീഡിയ സെല്ലിന്റെ പ്രവർത്തനം കേന്ദ്ര നേതൃത്വത്തിന്റെ

നിയന്ത്രണത്തിലായിരിക്കും.


Source link

Related Articles

Leave a Reply

Back to top button