ഹിറ്റായി ‘കേരള ചിക്കൻ’ 490 കോടിയുടെ വിറ്റുവരവ്

തിരുവനന്തപുരം: പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ 490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച് കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി. സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10ശതമാനം കേരള ചിക്കന് സ്വന്തം. സാധാരണക്കാരായ ആയിരക്കണക്കിന് വനിതകൾക്ക് സുസ്ഥിര വരുമാനവും ഗുണമേന്മയുള്ള ഇറച്ചി മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് 2016ലായിരുന്നു പദ്ധതിത്തുടക്കം. തിരുവനന്തപുരം കഠിനംകുളത്തെ പ്രോസസിംഗ് പ്ലാന്റിൽ നിന്ന് ചിൽഡ്, ഫ്രോസൺ മീറ്റുകൾ വിതരണം ചെയ്യുന്നു. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, സെൻട്രൽ ജയിൽ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിതരണം നടത്തുന്നു. തിരുവനന്തപുരം ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് പ്രതിദിനം 500-600 വരെ കോഴികളെ പ്രോസസ് ചെയ്യാവുന്ന മിനി പ്ലാന്റുകൾ സ്ഥാപിക്കാനും ആലോചിക്കുന്നു.
Source link



